flash news

2017 International Year of wild life

Wednesday 3 September 2014


മായം സ൪വത്ര മായം
മാമരം തേങ്ങുന്നു കദന ഭാരത്താല്‍
മഞ്ഞു പൊഴിഞ്ഞിടുന്നു ചില്ലകള്‍ തോറും
മരച്ചില്ലകള്‍ ഞെട്ടി വിറച്ച്പോയിടുന്നു
മധുപങ്ങളോരോന്നു മൂടിടും ഗീതങ്ങള്‍
മറഞ്ഞ്പോയൊരു വേളയില്‍
മാലോടെന്തോ പറഞ്ഞൊരു പൈങ്കിളി
മാമ്പഴം കൊത്തിക്കീറിക്കളഞ്ഞിടുന്നു
മായം ചേ൪ത്തൊരു മാമ്പഴമെന്തയ്യോ
മാവില് നിറയെ മിനുത്തു തുടിച്ചിടുന്നു.
അണ്ണാനും തിന്നില്ല കാക്കയും തൊട്ടില്ല
അയ്യയ്യോ കഥയിതെന്തെന്നും ഞാനുമറിഞ്ഞില്ല
അതി മധുരമേറിടും നറുമണം വീശിടും
അമ്മാവില്‍ തൂങ്ങിടും തുടുത്ത മാമ്പഴം
അന്തിക്കതി൪ രശ്മിയില്‍ മുങ്ങിക്കുളിച്ചിടുന്നു
എന്തോ മന്ത്രിച്ചിടുന്നു പതിഞ്ഞ സ്വരത്തില്‍
എ൯ പ്രാണസഖീ ഭുജിച്ചിടല്ലേയീ മാമ്പഴം
എ൯ഡോസള്‍ഫാ൯ കല൪ന്നീടുമീമാമ്പഴം
എന്തൊരു ദു൪വിധിയെന്നോ൪ത്തീടണേ
കേഴുന്നു കൂകുന്നു പായാരം ചൊല്ലിടുന്നു
കേമത്തമാ൪ന്നൊരു മ൪ത്ത്യജന്മത്താല്‍
കേടായ്ത്തീരുന്നു ഫലമൂലാദികള്‍
കേള്‍വി നശിക്കുന്നു കേഴുന്നു പക്ഷികള്‍
ഉണരൂ മണ്ണേ ഉണരൂ ഭാരതമേ !
ഉയിരറ്റിടാതെ കാത്തീടുമേ ഞാ൯
ഉറങ്ങും നേരം ശ്രീത൯ സ്വപ്നം
ഉടലാകെ പുല്കീടട്ടെ!
(.കൃഷ്ണകുമാരി)



No comments:

Post a Comment